Skip to main content

HYGNES JOY PAVANA’S POEMS (KARTHIKA)

HYGNES JOY PAVANA’S POEMS (KARTHIKA)

ജലസമ്പത്ത്
(
കവിത)
ഹൈനസ് ജോയ് പാവന

വരുംനാളിൽ ജലത്തിനായ് കേഴും ജനം
വർഷമുണ്ടെങ്കിൽ വറുതിയില്ലാപോലും
വരുന്നു പലവിധ പ്രതിവിധികൾ ഒന്നായ്
വാഗ്ദാനങ്ങൾക്കെരു പഞ്ഞവുമില്ല!!
കിണറും, കുളവും, തോടും നികത്തി പകരം
കിനാവുകൾ മേയ്യുന്ന മനസുകൾ മാത്രം
കിരാതനൃത്തംപോൽ ആടുന്നു, ഉള്ള
കിണറിൽ പോലും ശുദ്ധവെള്ളമില്ല!!
നാടിൻെറ ദാഹമകറ്റാൻ ഡാമുകൾ വേണം
നാട്ടിൽ കൃഷിയും തോട്ടവിളവും വേണം
നാശാഗ്നിയിൽ ഹോമിക്കാതെ നാടിനെ
നന്മയുടെ പുലരിക്കായ് കാതോർക്കാം!!
ജലസ്രോതസുകൾ സംരക്ഷിക്കാം ഒപ്പം
ജലനിധി പദ്ധതി സാർവ്വത്രികമാക്കാം
ജലാശയങ്ങൾ പൂർണ്ണവിഷവിമുക്തമാക്കാം
ജനപ്രതിനിധികൾ ഒപ്പം കൈകോർക്കണം!!
‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐
ഹൈനസ് ജോയ് പാവന 24012014

സൂര്യദേവൻ
(
കവിത)
ഹൈനസ് ജോയ് പാവന


വിടർന്ന കണ്ണുകൾ വിരിഞ്ഞ മാറ്
വിട്ടകലുന്ന സന്ധ്യനേരം
വീണ്ടുമവൾ സൂര്യദേവനെ നോക്കി
വിടചെല്ലി നിശബ്ദയായ് തേങ്ങി!!
പല പല വസന്തങ്ങൾ കടന്നുപോയ്
പതിവിലും നേരത്തേ കാത്തിരുന്നു
പാതിരാപക്ഷികൾ ചിറകടിച്ചകന്നു
പാടാൻ കൊതിച്ചവൾ ദാഹാർദ്ദയായ്!!
കർണ്ണപടങ്ങളിൽ ഗാനം ഉയർന്നു
കണ്ണുകൾ സൂക്ഷ്മത പൂണ്ടു വീണ്ടും
കരക്കടുത്തു ഒരു വള്ളം കൂടി
കണവനെ മാത്രം കണ്ടില്ല അവൾ !!
കൊതിച്ചവനെ മറക്കില്ല ഒരിക്കലും  
കെടാതെ സൂക്ഷിച്ച സ്നേഹത്തോടെ
കെടന്നയിൽ പൂക്കളും വാഗ്ദാനവും
കെൽപ്പില്ലാതെയവൾ നിലംപതിച്ചു!!  
‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐
ഹൈനസ് ജോയ് പാവന 17012014

ജനഹിതം അറിയാൻ
(കവിത)
ഹൈനസ് ജോയ് പാവന

സൽഭരണം വരണം ഭാരതഭൂവിൽ വേഗം
സംവിധാനത്തിൽ സമൂലമാറ്റം വേണോ
സമൂഹം ഇച്ഛിക്കുന്നു മികച്ചപ്രകടനം
സർവത്ര വേണം ജനസമ്പർക്ക പരിപാടി!!
വിവരാവകാശ നിയമം വന്നു, വളരെ നല്ലത്
ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, കൊള്ളാം
വിദ്യാഭ്യാസ അവകാശ നിയമം, നന്നായി
ഭക്ഷ്യസുരക്ഷാ നിയമം പാസ്സായി, സന്തോഷം!!
പിന്നെ, ലോക്പാൽ അംഗീകരിച്ചു, ഫലം കാണും
പട്ടിണിരഹിത സമൂഹമായ് മാറും ഭാരതം, മികച്ച
പങ്കാളിത്വവും അവകാശങ്ങളും സംരക്ഷിച്ചാൽ
പരിഹാരമാകും പൗരൻെറ മുഖ്യഅവലാതികൾ!!
സുതാര്യതയില്ലാത്ത കളങ്കിതരുള്ള ഭരണമല്ല, മറിച്ച്
സമൂഹനന്മക്കായ് സമർപ്പിതരുടെ പങ്കാളിത്തം വരണം
സാക്ഷാൽക്കരിക്കണം പറഞ്ഞ ഓരോ വാഗ്ദാനവും
സത്യം സമത്വം സാഹോദര്യം വളരണം നാട്ടിൽ!!
‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐
ഹൈനസ് ജോയ് പാവന 16012014

സൽഭരണം
(കവിത)
ഹൈനസ് ജോയ് പാവന

പല പാർട്ടികളും പല കൊടികളും കണ്ടു
പല ഭാവങ്ങളും പല രൂപങ്ങളും കണ്ടു
പല സ്വപ്നങ്ങളും മോഹങ്ങളും കണ്ടു
പലതും വ്യമോഹങ്ങൾ മാത്രമായിരുന്നോ?!
ഭൂരിപക്ഷത്തിൻെറ പോരായ്മകൾ കണ്ടോ
ഭൂമിയില്ലാത്തവൻെറ കണ്ണീരു കണ്ടോ
ഭൂമാഫിയയുടെ കേളീരംഗം കണ്ടോ
ഭൂമിദേവിയുടെ രോദനം നിങ്ങൾ കേട്ടോ?!
ചാകര കണക്കെ പണം  വേണം പെട്ടിയിൽ
ചത്താലും തരില്ല സ്വൈര്യം ആർക്കും
ചാണ്ടി അഴിയുമ്പോൾ തൊമ്മൻ മുറുകും
ചർച്ചയാകാം എന്നാൽ ഫലം വിഫലമാണോ?!
വികടരാഷ്ട്രീയമല്ല വേണ്ടത് നാട്ടിൽ
വികസനവും കരുതലും തന്നെ വേണം
വിദ്യാഭ്യാസവും ആശുപത്രിയും സൗജന്യമായ്
വില നൽകും സൽഭരണത്തിനായ്!!
‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐
ഹൈനസ് ജോയ് പാവന 13012014

ജനസമ്പർക്ക പരിപാടി
(കവിത)
ഹൈനസ് ജോയ് പാവന

ഒരു തൂവൽപക്ഷിയായ് വിലസുമ്പോൾ
ഒരാർത്തി ഉദ്വോഗമേലാളർക്കും
ഓരം ചുറ്റി നടക്കും അഴിമതിക്കാർക്കും
ഒരടിയാണീ ജനസമ്പർക്കപരിപാടി!!
ആരോഗ്യപ്രശ്നങ്ങൾ സഹായങ്ങൾ
ആവലാതികൾ പരിഹാരമാർഗങ്ങൾ
ആയിരങ്ങൾ വിതുമ്പുന്നനൊമ്പരങ്ങൾ
ആരവം ഉയരുന്നു മുഖ്യൻെറ കടാക്ഷത്താൽ!!
പ്രതിഷേധം ചൂടേറ്റൂന്നു നാട്ടിൽ തകൃതിയായ്
പ്രതിപക്ഷകരിക്കൊടി സ്വാഗതമോകുന്നു
പ്രസരിപ്പ് കൂട്ടി ജാഗ്രതയോടെ പ്രതീക്ഷയോടെ
പ്രസന്നവദനായ് നേരിടുന്നു മുഖ്യൻ!!
വിശ്രമമോ ഭക്ഷണമോ ഇല്ലാത്ത രാവും പകലും
വിവേകത്തോടെ കെട്ടഴിക്കുന്നു ചുവപ്പുനാടകൾ
വിവേചനം കാട്ടാതെ വിദൂഷകനാകാതെ
വിധികർത്താവായ് തീർപ്പിൻെറ ഒപ്പുകൾ വീഴുന്നു!!
ജനകീയനായ മുഖ്യനു യുഎൻ പുരസ്ക്കാരം
ജനത കൈകൂപ്പീ നമസ്ക്കരിക്കുന്നു
ജനാധിപത്യം സംരക്ഷിക്കാൻ ജയഘോഷം മുഴക്കാൻ
ജനമദ്ധ്യ സൽപ്പേരുള്ളവരെ നാട്ടിൽ അണിനിരത്താം!!
‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐
ഹൈനസ് ജോയ് പാവന 21122013

കൊച്ചി സഹകരണ മെഡിക്കൽ കോളേജ്
(കവിത)
ഹൈനസ് ജോയ് പാവന

കളകൾ ധാരാളം കളങ്കിതരും ധാരാളം
കലഹിക്കുന്നു സ്ഥാനമോഹികൾ
കാണണം അകറ്റണം ഇവറ്റകളെ, എന്നാൽ
കണിയായ് കൊച്ചി സഹകരണ മെഡിക്കൽ കോളേജ്!!
ശക്തവും ധീരവുമായ ഭരണത്തിനായ്
ശക്തിയാർജിക്കണം കളകളെ നീക്കണം
ശത്രുക്കളെ മിത്രങ്ങളാക്കണം
ശബ്ദിക്കണം അഴിമതിക്കെതിരെ!!
അധരവേല ചെയ്യുന്നവരെ സൂക്ഷിക്കണം
അവകാശങ്ങൾ നിഷേധിക്കുന്നവരെ
അകലേക്ക് അയക്കണം ദയ കാട്ടാതെ
അഭിവൃദ്ധി കാണാം ഉദ്വോഗതലത്തിൽ!!
കരുത്തൻമാർ ആയുധമേത്തുന്നു
കഠിനമായ് നേരിടണം കശ്മലരെ
കടന്നാക്രമിക്കുന്നവരെ കരുതണം
കടിഞ്ഞാണിടണം ജയിൽശിക്ഷ നൽകണം!!
സഹായിക്കണം വ്യദ്ധകർഷകരെ രോഗികളെ
സമന്വയം കാട്ടണം സമർപ്പിതപ്രേഷിതരെ
സമാധാനിപ്പിക്കണം പാവങ്ങളെ, എന്നാൽ
സംപൂജിതനാകും തലോടലിൽ മുഖ്യൻ!!

ചർക്കയും നൂലും
(കവിത)
 ഹൈനസ് ജോയ് പാവന
മാധ്യമങ്ങൾ ഉത്സവങ്ങളാക്കിമാറ്റി
മണിക്കൂറുകൾ എണ്ണപ്പെട്ടു കഴിഞ്ഞു
മരണമണി മുഴക്കം കതോർത്തു
മഹാരഥന്മാർ അസംബ്ലി വളഞ്ഞു!!
ഗണനീയ കാര്യങ്ങൾ പലതുണ്ടു നാട്ടിൽ
ഗരുഢൻ കണക്കെ പറക്കുന്നു പലരും
ഗവേഷണവേഷം കെട്ടുന്നു ചിലർ
ഗർജ്ജനം കേട്ടാലും അനങ്ങില്ല മുഖ്യൻ!!
ചരിത്രം രചിക്കണം കേരനാട്ടിൽ
ചർക്കയും നൂലും മറക്കില്ല ഒരിക്കലും
ചർച്ചയിലൂടെ വേണം ഭാവി കാര്യങ്ങൾ
ചലനം ധ്രുതഗതിയിലാക്കും മുഖ്യൻ!!


ഹൈനസ്ജോയ്പാവന 16082013

Comments

Popular posts from this blog

HYGNES JOY PAVANA’S POEMS (jacobsml)

HYGNES JOY PAVANA’S POEMS (jacobsml) READING DAY JUNE 19 (Malayalam Poem) (Reading Day is an annual event, launched by to honor of Shri, P.N. PANIKER who was devoted service to develop and encourage the reading in the common people through libraries in KERALA, INDIA that takes place on June 19) ETB<:U<^ 1XQ  19 [[I<Ha \1TBa =TE< !8UHXRaAETB<BUDX[3 !<W:U<^ FVDUdW\yTP !LUEU[NL `FV\*TEUO !EUCTA^ ADM[d 8WLdT^ !! A<WG_[NL /TD*F*a8U AITHZT8`x_^ D@_ATdTN A<HW*JW[3 \=TR7fU<a AL <VdU FTHa`8^ %7MfT^ !! #\DT/UdW\yTP !AY8TBa #<ST<X@X8U =*MkW *UeTN #FB:TCU`:^ =y *3dTN #:C\ET[3 ETBU/bW EJCT^ !! ETBU/bW CHU/bW =4U/bTO ET8TB<^ ADM[d 8WLdWk ET8aHD_ =U&"N& =7UdMda ETB<T:U< \`FGa4@TG`=7TA^ !! CHANGAMPUZHA KRISHNA PILLAI (Malayalam Poem) By HYGNES JOY PAVANA (CHANGAMPUZHA KRISHNA PILLAI (11 October 1911 – 17 June 1948) was a celebrated  Malayalam   poet ...

HYGNES JOY PAVANA'S 5 One Act Plays I (jacobsml)

I (1) F`8WEU[< Ha\<IUdW* 'D-W<T3*^~ [[I<Ha \1TBa =TE< *9T=T`8hP \?T?UB/bN      |     <[DcTCW =W\CTIU8N& EBHa <TDa=8a *T7W^ . #[NL7U        |     ,YI<T9N& EdVDT7a& EBHa <TDa=8a . \5EUHa          |     #[NL7UBW[3 H\IT:CN& !EUFZTHU & EBHa                         AWgfUBwa& #<UBl          |     #[NL7UBW[3 @TC_& EdVDT7a&                         AWgfUBwW*TCUBTB )CW HWSCU& ?V<              |     #[NL7UBW[3 A*P& =8U<wW...

HYGNES JOY PAVANA'S One Act Play THUKKU KAYAR

8XdW*BM 'D-W<T3*^~ [[I<Ha \1TBa =TE< *9T=T`8hP /T\dT/bN ',YI<T9N~                 |   55          EBHa DUDcUdWeUBl ',YI<TBU*~              |   45         “ \1TH>a '/T\dT/b[NL AXfA*N~       |   28         “ \1TQ  'CtTA[f A*N~               |   27                   “ \1TQHQ 'AXkTA[f A*N~           |   26            ...