HYGNES JOY PAVANA’S POEMS (KARTHIKA) ജലസമ്പത്ത് ( കവിത ) ഹൈനസ് ജോയ് പാവന വരുംനാളിൽ ജലത്തിനായ് കേഴും ജനം വർഷമുണ്ടെങ്കിൽ വറുതിയില്ലാപോലും വരുന്നു പലവിധ പ്രതിവിധികൾ ഒന്നായ് വാഗ്ദാനങ്ങൾക്കെരു പഞ്ഞവുമില്ല !! കിണറും , കുളവും , തോടും നികത്തി പകരം കിനാവുകൾ മേയ്യുന്ന മനസുകൾ മാത്രം കിരാതനൃത്തംപോൽ ആടുന്നു , ഉള്ള കിണറിൽ പോലും ശുദ്ധവെള്ളമില്ല !! നാടിൻെറ ദാഹമകറ്റാൻ ഡാമുകൾ വേണം നാട്ടിൽ കൃഷിയും തോട്ടവിളവും വേണം നാശാഗ്നിയിൽ ഹോമിക്കാതെ നാടിനെ നന്മയുടെ പുലരിക്കായ് കാതോർക്കാം !! ജലസ്രോതസുകൾ സംരക്ഷിക്കാം ഒപ്പം ജലനിധി പദ്ധതി സാർവ്വത്രികമാക്കാം ജലാശയങ്ങൾ പൂർണ്ണവിഷവിമുക്തമാക്കാം ജനപ്രതിനിധികൾ ഒപ്പം കൈകോർക്കണം !! ‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐ ഹൈനസ് ജോയ് പാവന ‐ 24012014 സൂര്യദേവൻ ( കവിത ) ഹൈനസ് ജോയ് പാവന വിടർന്ന കണ്ണുകൾ വിരിഞ്ഞ മാറ് വിട്ടകലുന്ന സന്ധ്യനേരം വീണ്ടുമവൾ സൂര്യദേവനെ നോക്കി വിടചെല്ലി നിശബ്ദയായ് തേങ്ങി !! പല പല വസന്തങ്ങൾ കടന്നുപോയ് പതിവിലും നേരത്തേ കാത്തിരുന്നു പാതിരാപക്ഷികൾ ചിറക...